SignIn
Kerala Kaumudi Online
Thursday, 19 September 2024 3.10 PM IST

ലോബ്സ്റ്റർ ചില്ലി, വർഷത്തിൽ ഒരിക്കലെങ്കിലും കഴിക്കേണ്ട വിഭവം, മസാലകൾ വേണ്ട, തനത് രുചിയിൽ കഴിക്കാം

Increase Font Size Decrease Font Size Print Page

മീൻ വിഭവങ്ങൾ ഏറെ പ്രിയമാണ് മലയാളികൾക്ക്. അതിൽ ചെമ്മീനിനോട് പ്രത്യേക ഒരിഷ്ടവുമുണ്ട്. ലോബ്സ്റ്റർ വിഭവമാണ് ഇത്തവണ സോൾട്ട് ആന്റ് പെപ്പറിൽ തയ്യാറാക്കുന്നത്. ലോബ്സ്റ്റർ റോസ്റ്റ്, കറി ഒക്കെ നമ്മൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ എത്രപേർ ലോബ്സ്റ്റർ ചില്ലി കഴിച്ചിട്ടുണ്ട്? അധികം മസാലകൾ ചേർക്കാതെ ലോബ്സ്റ്ററിന്റെ തനത് രുചി നഷ്ടപ്പെടാത്ത രീതിയിലാണ് ലോബ്സ്റ്റർ ചില്ലി തയ്യാറാക്കുന്നത്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിന്റെ പാചകരീതി എങ്ങനെയാണെന്ന് നോക്കാം.

ആദ്യമായി ലോബ്സ്റ്ററിന്റെ കാലുകൾ വെട്ടിക്കളഞ്ഞ് മാംസം കൂടുതലായി ഉള്ള ഭാഗങ്ങൾ എടുത്ത് മാറ്റിവയ്ക്കണം. ഇത് ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. വെളുത്ത സവാള ( ചുവന്ന സവാളയും ഉപയോഗിക്കാം) ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത്, പച്ചമുളക് അഞ്ചെണ്ണം രണ്ടായി കീറിയത്, കുരുമുളക് പൊടിച്ചത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ചുവപ്പ്, മഞ്ഞ കാപ്‌സിക്കം ചെറിയ കഷ്ണങ്ങളാക്കിയത്, സോയ സോസ് എന്നിവയാണ് ലോബ്സ്റ്റർ ചില്ലി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

food

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒലിവ് ഓയിൽ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി വഴറ്റിയെടുക്കണം. ശേഷം സവാള ഇട്ട് വഴറ്റിയെടുക്കണം. സവാള നന്നായി വഴണ്ട് വരുമ്പോൾ കാപ്‌സിക്കം ഇട്ട് വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് സോയ സോസ് ഒഴിച്ച് കഷ്ണങ്ങളാക്കിയ ലോബ്സ്റ്റർ ചേർത്ത് കൊടുക്കാം. വെള്ളം ചേർക്കാതെ ചെറുതീയിൽ കുറച്ചുനേരം വേവിച്ചെടുത്താൽ ലോബ്സ്റ്റർ ചില്ലി റെഡി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOBSTER, CHILLI, RECIPE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.