ആലപ്പുഴ: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗയിംസ് 2022ൽ കർണാടകയെ പ്രതിനിധീകരിച്ച് ടേബിൾ ടെന്നീസ് ടീം, ഡബിൾസ് ഇനങ്ങളിൽ ആലപ്പുഴക്കാരിയായ മറിയ റോണിയെ തിരഞ്ഞെടുത്തു. അമ്മ മാനേജരായ ടീമിന്റെ ക്യാപ്ടനാണ് മറിയ റോണി.
ഈ വർഷം ഏപ്രിലിൽ ഷില്ലോംഗിൽ നടന്ന സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ അവസാന 8ൽ ഫിനിഷ് ചെയ്തതിനാൽ മറിയ റോണി സംയുക്ത വനിതാ ഡബിൾസിൽ പങ്കാളിയാകും. കർണാടക ഒന്നാം റാങ്ക് രക്ഷിത് ബരിഗിദാദ് മിക്സഡ് ഡബിൾസിൽ പങ്കുചേരും. ദേശീയ ഗയിംസിൽ ഇത് തുടർച്ചയായി രണ്ടാം തവണയാണ് മറിയ റോണി പങ്കെടുക്കുന്നത്, 2015ൽ കേരളത്തിൽ ആദ്യമായി കേരളത്തെ പ്രതിനിധീകരിച്ച് വനിതാ ഡബിൾസിൽ വെങ്കലം നേടി. അർജുന അവാർഡ് ജേതാക്കളായ പൗലോമി ഘട്ടക്കിനെയും മൗമ ദാസിനെയും സേറ ജേക്കബിന്റെ പങ്കാളിത്തത്തോടെ തോൽപ്പിക്കുകയായിരുന്നു.
2015 ഗയിംസിൽ കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടൻ കൂടിയായിരുന്നു മറിയ റോണി. ആലപ്പുഴ വൈ.എം.സി.എ ടേബിൾ ടെന്നിസ് അക്കാഡമിയിലാണ് പരിശീലനം ആരംഭിച്ചത്. മറിയ റോണിയുടെ അമ്മ റീന റോണി ദേശീയ ഗയിംസിൽ കർണാടക വനിതാ ടീമിന്റെ മാനേജരാണ്. ഇന്നു മുതൽ 24 വരെ സൂറത്തിലാണ് ടേബിൾ ടെന്നീസ്
ടൂർണമെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |