ആലപ്പുഴ: ഹാസ്യ ബാല സാഹിത്യകാരനായ നൈന മണ്ണഞ്ചേരിയുടെ 'മിന്നുവിന്റെ പൂച്ചക്കുട്ടി'
എന്ന ബാല കഥാസമാഹാരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ് മിമിക്രി താരം അനീഷ്
വാരണത്തിന് നൽകി പ്രകാശനം ചെയ്തു. മണ്ണഞ്ചേരി വൈ.എം.എ ഗ്രന്ഥശാലയുടെ ഓണോത്സവ് സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് എസ്. ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി.വിശ്വംഭരൻ,വൈസ് പ്രസിഡന്റ് ജാബിർ നൈന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയമ്മ, സിയാദ് മണ്ണഞ്ചേരി, മുസ്തഫ, ആർ.രജനി, മനേഷ് മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |