SignIn
Kerala Kaumudi Online
Thursday, 19 September 2024 4.08 PM IST

മോഹൻ ഭാഗവതിനെ കണ്ടതിൽ തെറ്റില്ല, ഇനിയും കാണും : ഗവർണർ

Increase Font Size Decrease Font Size Print Page
arif-mohan

തിരുവനന്തപുരം: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ താൻ കണ്ടതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും, ഇനിയും കാണുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആർ.എസ്.എസ് പരിപാടിക്ക് പ്രമുഖരെ ക്ഷണിക്കാനാണ് അദ്ദേഹമെത്തിയത്. ഔദ്യോഗിക സന്ദർശനമായിരുന്നില്ല . ആർ,എസ്.എസുമായി സൗഹൃദം പാടില്ലെന്നാണോ പറയുന്നത്?. ആളുകളെ ഭയപ്പെടുത്തുന്ന തന്ത്രമാണത്. ആർ.എസ്.എസ് നിരോധിത സംഘടനയല്ല.

ആർ.എസ്.എസുമായി 1986മുതലുള്ള ബന്ധമാണ്. ‌ഷാബാനു കേസിൽ ആർ.എസ്.എസ് അന്ന് നൽകിയ പിന്തുണ ഇന്നും തുടരുന്നു. ഇ.എം.എസും അന്ന് പിന്തുണച്ചു. പക്ഷേ ഇടതിന്റെ പിന്തുണ 1991വരെയേ ഉണ്ടായുള്ളൂ. റിപ്പബ്ലിക് പരേഡിന് നെഹ്റു ആർ.എസ്.എസിനെ ക്ഷണിച്ചില്ലേ? നിരവധി ഗവർണർമാർ ആർ.എസ്.എസുകാരാണ്. പ്രധാനമന്ത്രിയായിരിക്കെ വാജ്പേയി പറഞ്ഞത് താൻ സ്വയം സേവകനാണെന്നാണ്. ആർ.എസ്.എസ് നേതാക്കളെ രാജ്ഭവനിൽ വച്ച് കണ്ടാലും കുഴപ്പമില്ല. കണ്ണൂരിൽ എത്ര പേരെയാണ് കൊലപ്പെടുത്തിയത്. അതിന്റെ ഉത്തരവാദിത്വമേൽക്കാൻ ആർ.എസ്.എസ് ഭരണത്തിൽ വന്നിട്ടില്ലല്ലോ?-ഗവർണർ

ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARIF MOHAMMED KHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.