കൊച്ചി: പ്രമുഖ നിക്ഷേപ സേവന കമ്പനിയായ ജിയോജിത് തങ്ങളുടെ സ്മാർട്ട് ഫോളിയോസിന്റെ ഭാഗമായി സെലക്ട്, എൽ.എം.എസ് (ലാർജ്, മിഡ്, സ്മാൾ) എന്ന പേരിൽ രണ്ട് വ്യത്യസ്ത ഇക്വിറ്റി ബാസ്കറ്റുകൾ പുറത്തിറക്കി. ആഗോള ഓഹരി സൂചിക നിർമ്മാതാക്കളായ എം.എസ്.സി.ഐ പ്രത്യേകമായി രൂപകല്പന ചെയ്ത ഇൻഡക്സുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇക്വിറ്റി ബാസ്കറ്റുകൾ. ഇതോടെ ജിയോജിത് സ്മാർട്ട്ഫോളിയോസ് ബാസ്കറ്റുകളുടെ എണ്ണം 14 ആയി.
50 വർഷത്തിലേറെയായി സൂചിക വികസിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിരയിലുള്ള സ്ഥാപനമാണ് എം.എസ്.സി.ഐ 1969ൽ എം.എസ്.സി.ഐ ആദ്യ ആഗോള ഓഹരിസൂചികകൾ ആരംഭിച്ചു. എം.എസ്.സി.ഐ ഇന്ത്യ ഡൊമസ്റ്റിക് ഐ.എം.ഐ (ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡക്സസ്) സെലക്ട് സബ് ഇൻഡസ്ട്രീസ് സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിയോജിത്തിന്റെ സെലക്ട് ബാസ്കറ്റ്. അതേസമയം എം.എസ്.സി.ഐ ഇന്ത്യ ഡൊമസ്റ്റിക് ഐ.എം.ഐ സെലക്ട് 30 സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് എൽ.എം.എസ്. സെലക്ട് ബാസ്കറ്റിൽ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 5 ലക്ഷം രൂപയാണ്. അതേസമയം എൽഎംഎസിൽ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10 ലക്ഷം രൂപയാണ്. ഇത് ജിയോജിത് ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ്.
'ശരിയായ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ഇന്ന് നിക്ഷേപകർ സാങ്കേതിക വിദ്യയെയും ഡാറ്റയെയയും ടൂൾസിനെയുമൊക്കെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ടെന്നും. അതിനാൽത്തന്നെ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതോ പ്രവർത്തിക്കുന്നതോ ആയ ആഭ്യന്തര, വിദേശീയവുമായ നിക്ഷേപ സ്ഥാപനങ്ങൾക്ക് സൂചികകളുടെ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പ് പ്രധാനമാണെന്നും എം.എസ്.സി.ഐ , എ.പി.എ.സി, ഇൻഡെക്സ് ഉത്പന്നങ്ങളുടെ തലവൻ ഡഗ്ലസ്വാൾസ് പറഞ്ഞു.
ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള മാർഗങ്ങൾ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ജിയോജിത്തിന്റെ സ്മാർട്ട്ഫോളിയോസ് ബാസ്കറ്റുകളുടെ ശ്രേണിയിലേക്ക്രണ്ടു പുതിയ ബാസ്കറ്റുകൾ കൂടി അവതരിപ്പിക്കുന്നതെന്ന് ജിയോജിത്എക്സിക്യുട്ടീവ് ഡയറക്ടർ ജോൺസ് ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |