മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 3,059 ഗ്രാം സ്വർണ്ണവുമായി ഒരു സ്ത്രീയടക്കം മൂന്ന് യാത്രക്കാർ കസ്റ്റംസ് പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഏറ്റപ്പാടൻ ജംഷീദിനെ(32) 1,054 ഗ്രാം സ്വർണ്ണ മിശ്രിതവുമായും ഷാർജ്ജയിൽ നിന്നെത്തിയ കോഴിക്കോട് കക്കാട്ടിൽ സ്വദേശി അബ്ദുൾ ഷാമിലിനെ(26) 679 ഗ്രാം സ്വർണ്ണവുമായും പിടികൂടി. മിശ്രിതരൂപത്തിലുള്ള സ്വർണ്ണം ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. നാല് കുട്ടികൾക്കൊപ്പം ജിദ്ദയിൽ നിന്നെത്തിയ വയനാട് സ്വദേശിനി കീപ്രത്ത് ബുഷ്റയുടെ (38)അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1,077 ഗ്രാം സ്വർണ്ണ മിശ്രിതവും ആഭരണ രൂപത്തിലുള്ള 249 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടികൂടി.യാത്രകരിൽ നിന്ന് സ്വർണ്ണം പിടികൂടിയതിന് പുറമേ, ജിദ്ദയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽ ഉപേക്ഷിച്ച നിലയിൽ 932 ഗ്രാം സ്വർണ്ണവും കസ്റ്റംസ് പിടിച്ചു. നാല് കേസുകളിലായി 1.82 കോടിയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |