SignIn
Kerala Kaumudi Online
Thursday, 19 September 2024 2.49 AM IST

ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 15 മിനിട്ടിൽ ലോൺ റെഡി, പെട്രോളടിക്കുന്ന രൂപയുണ്ടേൽ ഇ എം ഐ അടയ്ക്കാം

Increase Font Size Decrease Font Size Print Page
e-scooter

ഇലക്ട്രിക് വാഹനങ്ങൾ എടുക്കാനാഗ്രഹിക്കുന്ന പലർക്കും ഉള്ള സംശയമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഫിനാൻസ് ലഭിക്കുമോ എന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് ലിമിറ്റഡ് ടാറ്റ ഗ്രൂപ്പിന്റെ മുൻനിര സാമ്പത്തിക സേവന വിഭാഗമായ ടാറ്റ ക്യാപിറ്റലുമായി സഹകരിച്ച് ഉപഭോക്തക്കൾക്ക് വളരെ വേഗത്തിൽ ലോൺ അനുവദിക്കും. ഇന്ത്യയിലുടനീളമുള്ള കൈനറ്റിക് ഗ്രീൻ ഡീലർഷിപ്പുകളിൽ ഇതിനായുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

കൈനറ്റിക് ഗ്രീൻ നിർമ്മിക്കുന്ന ഇ സ്‌കൂട്ടറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പ ലഭിക്കുമോ എന്ന് കേവലം 15 മിനിട്ടിനുള്ളിൽ അറിയാൻ കഴിയും. ഇരുചക്രവാഹനത്തിന്റെ മൂല്യത്തിന്റെ 85% വരെ വായ്പ ലഭിക്കും. ആകർഷകമായ പലിശ നിരക്കിൽ 36 മാസം വരെയുള്ള തിരിച്ചടവ് കാലയളവുണ്ടാവും. ഇലക്ട്രിക് വാഹനങ്ങൾക്ക് പരിപാലന ചെലവ് കുറവായതിനാൽ ഉപഭോക്താക്കൾക്ക് തിരിച്ചടവും വലിയ പ്രയാസമായിരിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUTO, AUTONEWS, LIFESTYLE, KINETIC, SCOOTER, ELECTRIC, ELECTRIC SCOOTER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.