SignIn
Kerala Kaumudi Online
Saturday, 27 April 2024 9.13 AM IST

ഇവർ അച്ഛന്റെ പ്രിയപ്പെട്ട പെൺപുലികൾ, ആൺമക്കളെ പിന്തള്ളി കുടുംബ ബിസിനസ് വനിതകൾ കയ്യടക്കുമ്പോൾ

isha-ambani

കാലാകാലങ്ങളായി പുരുഷൻമാർ അടക്കിവാണിരുന്ന ബിസിനസ് സാമ്രാജ്യത്തേയ്ക്ക് വനിതകൾ മുന്നേറ്റം നടത്തുന്നതിന് സാക്ഷ്യം വഹിക്കുകയാണ് ലോകം. ഇന്ത്യൻ ബിസിനസ് രംഗത്തും ഇത് പ്രകടമാണ്. ഇതിന് ഉദ്ദാഹരണമാണ് റോഷ്‌നി നാടാർ മൽഹോത്ര, ഫാൽഗുനി നയ്യാർ തുടങ്ങിയവർ. ഇത്തരത്തിൽ സ്ത്രീമുന്നേറ്റം കുടുംബബിസിനസിലും ശക്തമാകുകയാണ്. കുടുംബ ബിസിനസ് തുർന്നുകൊണ്ടുപോകേണ്ടത് ആൺതലമുറയാണെന്നതിന് വിഖാതമായി നിലകൊള്ളുന്ന ചില പെൺമുഖങ്ങൾ പരിചയപ്പെടാം.

ഇഷ അംബാനി

റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ തലപ്പത്ത് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയെ നിയമിച്ചിരിക്കുകയാണ്. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയായിരുന്നു പുതിയ പ്രഖ്യാപനം. തന്റെ മക്കൾ റിലയൻസ് ബിസിനസിൽ നിർണായക പങ്ക് വഹിക്കുമെന്ന് മുകേഷ് അംബാനി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

വാട്‌സ്ആപ്പിലൂടെ ഓൺലൈൻ ഗ്രോസറി ഓർഡറുകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും പണമിടപാടുകൾ നടത്തുന്നതിനെക്കുറിച്ചും ഇഷ ചുമതലയേറ്റത്തിന് പിന്നാലെ പ്രഖ്യാപനം നടത്തിയിരുന്നു. റിലയൻസ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് അവതരിപ്പിക്കുമെന്നും റിലയൻസ് റീട്ടെയിൽ ഇന്ത്യയിലെ കരകൗശല വിദഗ്ദ്ധരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ഉത്പ്പന്നങ്ങൾ വിപണനം ചെയ്യുമെന്നും ഇഷ അംബാനി വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനൊപ്പം അവരുടെ കഴിവും വൈദഗ്ദ്ധ്യവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ഇഷ അംബാനി കൂട്ടിച്ചേർത്തു.

നിസബ ഗോദ്‌റെജ്

ഇന്ത്യൻ ജനത കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന വീട്ടുപകരണങ്ങളാണ് ഗോദ്‌‌റേജിന്റേത്. ഗോദ്‌റെജ് ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റെജിന്റെ മകൾ നിസബ ഗോദ്‌റെജ് ആണ് നിലവിൽ ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സ് ചെയർപേഴ്സൺ.

നദിയ ചൗഹാൻ

ഇന്ത്യൻ ഭക്ഷ്യ വിപണിയിൽ മുൻപന്തിയിലുള്ള കോർപ്പറേറ്റ് ഭീമനായ പാർലേ അഗ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് നദിയ ചൗഹാൻ. ഫ്രൂട്ടി, ആപ്പി, ഹിപ്പോ, ബൈലി തുടങ്ങിയ ബ്രാൻഡുകളുടെ നിർമാതാക്കളാണ് പാർലേ അഗ്രോ. ഇന്ത്യയിലെ ഏറ്റവും വലിയ പാനീയ ഉത്പന്നങ്ങളുടെ കമ്പനിയാണ് പാർലെ അഗ്രോ. കമ്പനിയുടെ സ്ഥാപകനായ പ്രകാശ് ചൗഹാന്റെ ഇളയ മകളാണ് നദിയ ചൗഹാൻ. സെയിൽസ്, മാർക്കറ്റിംഗ്, സ്ട്രാറ്റജി എന്നിവയിലാണ് നദിയ ചൗഹാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പെൺമക്കളുടെ കഴിവിലും ആത്മവിശ്വാസത്തിലും പൂർണമായി വിശ്വാസമർപ്പിച്ചാണ് കോർപ്പറേറ്റ് പിതാക്കൻമാർ തങ്ങളുടെ മക്കൾക്കായി വഴിമാറി കൊടുത്തിരിക്കുന്നത്. മുകേഷ് അംബാനി, ആദി ഗോദ്‌റെജ്, പ്രകാശ് ചൗഹാൻ എന്നിവർ ഇതിന് ഉദ്ദാഹരണമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NISABA GODREJ, ISHA AMBANI, NADIYA CHAUHAN, BUSINESS, DAUGHTERS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.