മോഹൻലാൽ ചിത്രത്തിൽ ഇതാദ്യം
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിൽ സംയുക്ത മേനോനും. ഇതാദ്യമായാണ് സംയുക്ത മേനോൻ - മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുന്നത്. ലണ്ടനിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സംയുക്ത ജോയിൻ ചെയ്തു. മോഹൻലാൽ, ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ എന്നിവരാണ് ലണ്ടനിൽ ഷെഡ്യൂളിലുള്ളത്. ഈ മാസം 29 വരെയാണ് ലണ്ടൻ ഷെഡ്യൂൾ പ്ളാൻ ചെയ്തിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി ജീത്തുജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാനിലും പ്രിയങ്ക നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേസമയം തൃഷ ആണ് റാം എന്ന ചിത്രത്തിലെ നായിക.അതേസമയം മൂന്നുവർഷത്തിനു ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുൻപാണ് ചിത്രീകരണം ആരംഭിച്ചത്.കൊവിഡിനെ തുടർന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷൻ.ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാമിന്റെ അവസാന ഷെഡ്യൂളാണ് നടക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് വി.എസ്. വിനായക്, സംഗീതം : വിഷ്ണു ശ്യാം.രമേഷ് പി. പിള്ളയും സുധൻ എസ്. പിള്ളയും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |