SignIn
Kerala Kaumudi Online
Saturday, 27 April 2024 4.18 AM IST

റോബോട്ടിക് സർജറി: ലോകത്തിലെ മൂന്നാമത്തെ കേന്ദ്രമായി ആസ്റ്റർ മെഡ്‌സിറ്റി

aster-medcity
1750 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷത്തിനായി ആസ്റ്റർ മെഡ്‌സിറ്റിയിലെ വിവിധ വിഭാഗത്തിലെ ഡോക്ടർമാർ ഒത്തുകൂടിയപ്പോൾ

കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി ഡാവിഞ്ചി സംവിധാനം ഉപയോഗിച്ച് 1750 മിനിമൽ ആക്‌സസ് റോബോട്ടിക് സർജറികൾ (മാർസ്) വിജയകരമായി പൂർത്തിയാക്കി.

ഇതുവരെ 230 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ മാർസ് വഴി മാത്രം പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

പരിചയ സമ്പന്നരായ റോബോട്ടിക് സർജറി വിദഗ്ധരുടെ നേതൃത്വത്തിൽ എല്ലാ പ്രായത്തിലുമുള്ള രോഗികൾക്കും യൂറോളജി, ഗൈനക്കോളജി, ഓങ്കോസർജറി, ഗ്യാസ്‌ട്രോ സർജറി, കരൾ മാറ്റിവയ്ക്കൽ എന്നീ വിഭാഗങ്ങളിൽ ആസ്റ്റർ മെഡ്‌സിറ്റി റോബോട്ടിക് സർജറി നടത്തുന്നുണ്ട്.

മാർസ് എന്നത് നൂതനവും കൃത്യതയുമുള്ള പ്രക്രിയയാണ്, എത്ര സങ്കീർണ്ണമായ ശസ്ത്രക്രിയയും മാർസ് വഴി വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. റോബോട്ടിക് ഉപകരണങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, ശരീരത്തിന്റെ ഏത് മൃദുലമായ ഭാഗത്തും വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നും ആസ്റ്റർ മെഡ്‌സിറ്റി യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ടി.എ.കിഷോർ പറഞ്ഞു. റോബോട്ടിക് സർജറിയുടെ വിജയം വിശദീകരിക്കാൻ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, ഹെപ്പറ്റോബിലിയറി സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ്, സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സറീന എ. ഖാലിദ്, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി സീനിയർ കൺസൾട്ടന്റ് ഡോ. കെ. പ്രകാശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 റോബോട്ടിക് സർജറി

ഒരു റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയാ വിദഗ്ധർ ചെറിയ മുറിവിലൂടെ നടത്തുന്ന പ്രത്യേകവും നൂതനവുമായ മിനിമൽ ആക്‌സസ് പ്രക്രിയയാണ് റോബോട്ടിക് സർജറി. ശസ്ത്രക്രിയകളുടേതായ നടപടിക്രമങ്ങളും സങ്കീർണതയും ഏറ്റവും കുറവായതിനാൽ ഇത് വളരെയധികം സുരക്ഷിതമാണ്.

സവിശേഷതകൾ

  • പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് സർജന്മാർക്ക് ഏറ്റവും കൃത്യതയുള്ള ഫലം.
  • സാധാരണ ശസ്ത്രക്രിയകൾക്ക് ശേഷമുള്ള അനുബന്ധ വേദന, രക്ത നഷ്ടം, ശരീരത്തിൽ മുറിപാടുകൾ എന്നിവ വളരെ കുറവായിരിക്കും.
  • ശസ്ത്രക്രിയയുടേതായിട്ടുള്ള അസ്വസ്ഥതകളിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുക വഴി ആശുപത്രി വാസവും കുറയുന്നു.

 കേരളത്തിൽ ആദ്യം

ഡാവിഞ്ചി സർജറി സംവിധാനം ഉപയോഗിച്ച് കൃത്യതയോടെയുള്ള റോബോട്ടിക് ശസ്ത്രക്രിയകൾ വാഗ്ദാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ആസ്റ്റർ മെഡ്‌സിറ്റി. സ്‌പെഷ്യലൈസ്ഡ് റോബോട്ടിക് കരൾ, പാൻക്രിയാസ് ശസ്ത്രക്രിയ ലഭ്യമാക്കുന്ന രാജ്യത്തെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നും,റോബോട്ടിക് ട്രാൻസ്വാജിനൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ലോകത്തിലെ മൂന്നാമത്തെ കേന്ദ്രവുമാണ് ആസ്റ്റർ മെഡ്‌സിറ്റി.

''ആരോഗ്യ സേവന രംഗത്ത് മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന സ്ഥാപനം എന്ന നിലയിൽ, ലോകത്ത് ലഭ്യമായ ഏറ്റവും മികച്ചതും നൂതനവുമായ ചികിത്സാ സൗകര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ആസ്റ്റർ എന്നും പ്രതിജ്ഞാബദ്ധരാണ്. മാർസ് പോലുള്ള അത്യാധുനിക സൗകര്യം രോഗികൾക്ക് വിപുലമായ ശസ്ത്രക്രിയാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം അവരുടെ സാധാരണ ജീവിതം വീണ്ടെടുക്കാനും നയിക്കാനും അവരെ സഹായിക്കുകയും ചെയ്യും.''

: ഫർഹാൻ യാസിൻ,

ആസ്റ്റർ ഹോസ്പിറ്റൽസ്

കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.