ന്യൂഡൽഹി:എസ്.സി, എസ്.ടി, ഒ.ബി.സി ക്വോട്ടയിൽ സഹായം ലഭിക്കുന്ന ഏറ്റവും അവസാന വ്യക്തിയേക്കാൾ മികച്ചവരാണോ തൊഴിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണ വിഭാഗത്തിലെ ഗുണഭോക്താക്കളെന്ന് പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപെട്ടു.
സാമ്പത്തിക സംവരണം മറ്റ് വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കുന്നില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചു. അതുകൊണ്ടു തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടന ലംഘിക്കുന്നതാണോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഇന്നും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |