മാന്നാർ: തടിപിടിക്കാനെത്തിയ ആന ഇടഞ്ഞത് നാടിന്നെ ഭീതിയിലാക്കി. മാന്നാർ വളളക്കാലി ചക്കിട്ടപ്പാലത്തിനു സമീപം മൂന്നു തെങ്ങിൽ ഏബ്രഹാം തരകന്റെ (സാലു) പുരയിടത്തിൽ നിന്ന് വെട്ടിയ തടിപിടിക്കാനെത്തിയ ആനയാണ് തിങ്കളാഴ്ച വൈകിട്ടോടെ ഇടഞ്ഞത്. പാപ്പാനു നേരെ അക്രമം കാട്ടിയും കമ്പും മണലുമൊക്കെ അടുത്തുള്ള വീടുകളിലേക്ക് എറിഞ്ഞും രാത്രി മുഴുവനും ആന പ്രദേശവാസികളെ ഭീതിയിലാക്കി. ചൊവ്വാഴ്ച രാവിലെയോടെ ആന ശാന്തനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |