തിരുവനന്തപുരം; കാര്യവട്ടത്ത് 28ന് നടക്കുന്ന ഇന്ത്യാ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ 15929 ടിക്കറ്റുകൾ രണ്ട് ദിവസത്തിനകം വിറ്റഴിച്ചു. അപ്പർ ടിയറിൽ ഇനി 5000 ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. 1500 രൂപയാണ് അപ്പർ ടിയർ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. www.paytminsider.in വഴിയാണ് ടിക്കറ്റുകൾവില്ക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |