കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ നൂറ്റാണ്ടുകളോളം സമൂഹത്തിന് ആശ്രയമാകുമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ് ഹാളിൽ നടന്ന ശ്രീനാരായണ ഗുരുവിന്റെ 95-ാം മഹാസമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സമിതി ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിയിലേക്കുള്ള സമാധി സന്ദേശ ജാഥ ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ജാഥാക്യാപ്റ്റൻ ശാന്തിനി കുമാരന് പീത പതാക നൽകി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി. സ്വാമിനാഥൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പാത്തല രാഘവൻ, കെ. മധുലാൽ, ഓടനാവട്ടം ഹരീന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു, പട്ടംതുരുത്ത് ബാബു, കരീപ്ര സോമൻ, തേവലപ്പുറം ഉമാദേവി, ഇടമൺ ലതികാ രാജൻ, ശോഭന ആനക്കോട്ടൂർ, പന്തളം ശിവാനന്ദൻ, ക്ലാപ്പന സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |