കോട്ടയം. എയർ പിസ്റ്റളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ കേസിൽ പെരുമ്പായിക്കാട് മള്ളൂശ്ശേരി താഴെപള്ളിൽ വീട്ടിൽ അനന്തു സത്യനെ (25) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇയാളുടെ ബന്ധുവായ അനീഷ് തമ്പിയെയാണ് വീട്ടിൽ കയറി എയർ പിസ്റ്റളുമായി ഭീഷണിപ്പെടുത്തിയത്. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നാണ് ഭീഷണിപ്പെടുത്തൽ. പ്രതിക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് റ്റി, സി.പി.ഒ മാരായ ദിലീപ് വർമ്മ, വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |