ആലപ്പുഴ: മിനി സിവിൽ സ്റ്റേഷന്റെ ലിഫ്റ്റിൽ ആളെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ഫയർഫോഴ്സ് സംഘം ലിഫ്റ്റ് കീ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇലക്ട്രിക് ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റ് ഡോർ തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.ജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ എസ്.കബീർ, സി.പി.ഓമനക്കുട്ടൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജോബിൻ വർഗീസ്, എ.ജെ.ബെഞ്ചമിൻ, കെ.എസ്.ആന്റണി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |