SignIn
Kerala Kaumudi Online
Thursday, 25 April 2024 3.14 PM IST

ആനപാപ്പാനാകണം, തൃശ്ശൂരിൽ എട്ടാം ക്ളാസ് വിദ്യാർത്ഥികൾ ഒരുമിച്ച് നാടുവിട്ടു,

letter

തൃശ്ശൂർ: കുന്നംകുളത്ത് മൂന്ന് എട്ടാം ക്ളാസ് വിദ്യാർത്ഥികളെ കാൺമാനില്ല. പഴഞ്ഞി സ്കൂൾ വിദ്യാർത്ഥികളായ അരുണ്‍, അതുൽ കൃഷ്ണ ടിപി, അതുൽ കൃഷ്ണ എം എം എന്നിവരാണ് നാടുവിടുകയാണ് എന്ന് കത്ത് എഴുതി വെച്ച ശേഷം വീടുവിട്ടിറങ്ങിയത്. ഇന്ന് വൈകുന്നേരമാണ് ആനപാപ്പാൻമാരാകാൻ പോവുകയാണ് അത് കൊണ്ട് പൊലീസ് തിരഞ്ഞ് വരണ്ടെന്നും മാസത്തിലൊരിക്കൽ വീട്ടിലെത്തി കണ്ട് കൊള്ളാമെന്നും ഉള്ളടക്കമുള്ള കത്ത് രക്ഷിതാക്കൾ കാണുന്നത്. കോട്ടയത്തേയ്ക്കാണ് പോകുന്നതെന്നും കത്തിൽ പറയുന്നുണ്ട്.

സ്കൂൾ കഴിഞ്ഞ് വീടുകളിലെത്തിയ ശേഷം ട്യൂഷൻ ക്ളാസിലേയ്ക്ക് പോകുന്ന പേര് പറഞ്ഞാണ് കുട്ടികൾ പുറത്തേയ്ക്ക് പോയത്. സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ ഒരുമിച്ച് പേരാമംഗലത്ത് ബസ് ഇറങ്ങിയതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELEPHANT, THRISSUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.