SignIn
Kerala Kaumudi Online
Friday, 26 April 2024 10.36 AM IST

ലഹരി വ്യാപനം തടയാൻ അതിർത്തികളിൽ റെയ്ഡ്, പട്രോളിംഗ് ശക്തമാക്കും

dd

തിരുവനന്തപുരം: ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയ്ഡും സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിർത്തികളിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവർ ചേർന്നായിരിക്കും പരിശോധന നടത്തുക. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2ന് രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും വാർഡുകളിലെ പ്രധാനകേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടനപ്രസംഗം കേൾപ്പിക്കാനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ, കലാകായിക പ്രതിഭകൾ തുടങ്ങിയരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടി നടത്തണം. തദ്ദേശസ്ഥാപന/വാർഡ്തല/ വിദ്യാലയസമതികൾ മുൻകൈയെടുത്ത് പ്രചരണ ബോർഡുകൾ സ്ഥാപിക്കണം. ഒക്ടോബർ 3ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം ക്ലാസ് മുറികളിലോ അസംബ്ലിയോ മറ്റോ സംഘടിപ്പിച്ചോ കേൾപ്പിക്കണം. ഒക്ടോബർ 6,7 തീയതികളിൽ എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ 8 മുതൽ 12 വരെ വ്യത്യസ്ത കൂട്ടായ്മകളുടെ നേതൃത്വത്തിൽ സംവാദവും പ്രതിജ്ഞയെടുക്കലും സംഘടിപ്പിക്കും. പരിപാടിക്ക് പിന്തുണതേടി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം സെപ്തംബർ 27നും മാദ്ധ്യമ മാനേജ്‌മെന്റ് യോഗം 28നും മത, സാമുദായിക, സാമൂഹ്യ സംഘടനാ പ്രതിനിധിയോഗം 30നും മുഖ്യമന്ത്രി വിളിച്ചു. യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ്, വീണാ ജോർജ്, വി. ശിവൻകുട്ടി, വി. അബ്ദു റഹ്മാൻ, ഡോ. ആർ. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി തുടങ്ങിയവർ പങ്കെടുത്തു.

മറ്റു തീരുമാനങ്ങൾ

 നവംബർ 1ന് വൈകിട്ട് 3 മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല

 പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിക്കും.

 പദ്ധതിയുടെ പ്രചാരണത്തിന് 30, 31 തീയതികളിൽ വിളംബര ജാഥകൾ

 സ്‌കൂൾതല സമിതികളിൽ പൊലീസ്/എക്‌സൈസ് പ്രതിനിധികളെക്കൂടി പങ്കെടുപ്പിക്കണം.

 തിയേറ്ററുകളിൽ ലഹരി വിരുദ്ധ പരസ്യങ്ങൾ പ്രദർശിപ്പിക്കും.
 സമുഹമാദ്ധ്യമങ്ങൾ വഴി ശക്തമായ പ്രചരണം

 വിവിധ ഭാഷകളിൽ പ്രചരണ ബോർഡുകൾ സ്ഥാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.