പാലക്കാട്: വീട്ടിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെ മകൻ റയാൻ ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. റയാന്റെ മാതാവ് ഹസനത്ത് വീടിന്റെ പിൻവശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കവേയായിരുന്നു അപകടമുണ്ടായത്.
തീ കത്തിച്ചതിന് ശേഷം വീടിനുള്ളിലേയ്ക്ക് പോയ ഹസനത്ത് കുട്ടി കളിക്കുന്നതിനായി പുറകുവശത്തേയ്ക്ക് പോയത് കണ്ടിരുന്നില്ല. കരച്ചിൽകേട്ട് എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ കാണുന്നത്. 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.
കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണാർക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |