കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീനാണ് മരിച്ചത്. കുട്ടിയുടെ വീടിന് പിറകിലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് അമീൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |