ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ സമ്മേളനത്തിനിടെ ബി.ജെ.പി എം.എൽ.എമാർ മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിന്റെയും പുകയില ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ട് സമാജ്വാദി പാർട്ടി. മഹോബ എം.എൽ.എ രാഗേഷ് ഗോസ്വാമി മൊബെലിൽ കാർഡ് ഗെയിം കളിക്കുന്നതും ജാൻസി എം.എൽ.എ രവി ശർമ്മ പുകയില കഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വെറുപ്പുളവാക്കുന്നതും ഭയങ്കരവും എന്ന് വിശേഷിപ്പിച്ച് ഇന്നലെ പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ പകർത്തിയ എം.എൽ.എയ്ക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവും വീഡിയോ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |