അമ്പലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ അമ്പലപ്പുഴയിൽ ഗ്രാമപഞ്ചായത്തംഗങ്ങൾ അടക്കം നാലുപേർ റിമാൻഡിലാായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അംഗം കാക്കാഴം പുതുവൽ നജീബ് (33), പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം പുത്തൻതോപ്പ് ഫസൽ (40) കക്കാഴം പുതുവൽ ഫറൂഖ് (18), അൻഷാദ് (30),) എന്നിവരാണ് റിമാൻഡിലായത്.
അമ്പലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ചുകേസുകളിൽ ഇവർ പ്രതികളാണ്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |