പേരാമ്പ്ര : പാചക ഗ്യാസ് സിലിണ്ടറിൽ ഗ്യാസിന്റെ അളവ് കുറഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം പാലേരിയിലെ വീട്ടിൽ വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറിലാണ് ഒരു കിലോയുടെ കുറവ് കണ്ടെത്തിയതായി വീട്ടമ്മ പരാതിപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ ഗ്യാസ് പെട്ടെന്ന് തീർന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടമ്മ സിലിണ്ടർ റീഫിൽ ചെയ്യാനായി എത്തിയപ്പോൾ തനിക്ക് കട്ടിയ സിലിണ്ടർ വിതരക്കാരോട് തൂക്കി നോക്കണമെന്ന് ആവശ്യപ്പെടുകയും നോക്കിയപ്പോൾ കുറ്റിയിൽ രേഖപ്പെടുത്തിയ അളവിനേക്കാൾ ഒരു കിലോയുടെ കുറവ് കണ്ടെത്തുകയുമാണ് ചെയ്തതായി പറഞ്ഞു.
എന്നാൽ ഇത് ഞങ്ങളുടെ അറിവോടെയല്ലെന്നും വിവരം ഏജൻസിയെ അറിയിക്കാമെന്ന് പറഞ്ഞ് ശരിയായ അളവിൽ മറ്റൊരു സിലിണ്ടർ നൽകുകയും ചെയ്തതായും വീട്ടമ്മ പറഞ്ഞു . പല വീട്ടുകാർക്കും ഇത്തരത്തിൽ സംശയമുണ്ടെന്നും സിലിണ്ടർ നൽകുമ്പോൾ തൂക്കി അളവ് കൃത്യത വരുത്തണമെന്നുമാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |