SignIn
Kerala Kaumudi Online
Thursday, 08 December 2022 11.02 AM IST

ഒമ്പത് വർഷം പ്രണയിച്ച് വിവാഹം കഴിച്ച റുബീനയെ ഭർത്താവ് മുത്തലാഖ് ചൊല്ലി, പിന്നാലെ മതം മാറി പുഷ്പയായ യുവതി  ഹിന്ദുവിനെ വിവാഹം കഴിച്ചു 

wedding

ലക്നൗ : ഭർത്താവ് മുത്തലാഖ് ചൊല്ലിയതിനെ തുടർന്ന് മുസ്ലീം യുവതി ഹിന്ദുമതം സ്വീകരിച്ചു, ശേഷം ഹിന്ദുവിനെ വിവാഹം ചെയ്തു. റുബീന എന്ന യുവതിയാണ് ഹൈന്ദവ മതം സ്വീകരിച്ച് പുഷ്പയായി മാറിയത്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താമസിക്കുന്ന ഷോയിബും റുബീനയും ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം ദമ്പതികൾക്കിടയിൽ രൂക്ഷമായ കലഹം ആരംഭിക്കുകയായിരുന്നു.

ഇതേ തുടർന്ന് റുബീനയെ ഷോയിബ് മുത്തലാഖ് ചൊല്ലി. ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട്.

ഭർത്താവ് മുത്തലാഖ് ചൊല്ലിയതോടെ പ്രേംപാലിനെ വിവാഹം കഴിക്കാൻ റുബീന തീരുമാനിക്കുകയായിരുന്നു. പിന്നീട് റുബീന ഹിന്ദുമതം സ്വീകരിക്കുകയും പ്രേംപാലിനെ വിവാഹം കഴിക്കുകയും പുഷ്പ ദേവിയായി മാറുകയും ചെയ്തു. അഞ്ച് വർഷം മുമ്പാണ് നവാബ്ഗഞ്ചിൽ താമസിക്കുന്ന പ്രേംപാലിനെ യുവതി കണ്ടുമുട്ടിയത്. ഇതിന് ശേഷം ഇരുവരും സുഹൃത്തുക്കളായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, WEDDING, MARRIAGE, TRIPLE TALAQ, TRIPLE TALAQ VICTIM, MUSLIM, HINDU
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.