വാകത്താനം. അന്യസംസ്ഥാന തൊഴിലാളി ദമ്പതികളെ കൊല്ലാൻ ശ്രമിച്ച കേസിൽ കൂപ്രസിദ്ധ ഗുണ്ട പൊങ്ങന്താനം ശാന്തിനഗർ കോളനി മുള്ളനളയ്കൽ മോനു രാജ് പ്രേമിനെ (29) പൊലീസ് പിടികൂടി. ബീസ്സാൽ ജഗാരി, ഭാര്യ ചന്ദ്ര എന്നിവരെയാണ് ആക്രമിച്ചത്. വെൽഡിംഗ് തൊഴിലാളിയായ ഷിബുവിനെയും ഇയാൾ ആക്രമിച്ചു. പ്രതി മുൻപ് ജോലിചെയ്തിരുന്ന സ്ഥാപനത്തിൽ ഇയാൾക്ക് പകരമായി ബീസ്സാൽ ജഗാരിയാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇതിലുള്ള വിരോധം മൂലമായിരുന്നു ആക്രമണം. പ്രതിക്ക് വാകത്താനം, അയർക്കുന്നം, കോട്ടയം ഈസ്റ്റ്, തലശ്ശേരി, എറണകുളം സെൻട്രൽ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ള ആളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |