കോട്ടയം: ചങ്ങനാശ്ശേരി കോട്ടയം MC റോഡിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന ഭാരത് മോട്ടോർസ് എന്ന യമഹ ഷോറൂമിൽ വില്പനയ്ക്കായി വച്ചിരുന്ന സ്കൂട്ടറിൽ ഒളിപ്പിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റർ ചെയ്യാത്ത യമഹ ഫാസിനോ സ്കൂട്ടറിൽ ഒളിപ്പിച്ചു വച്ചിരുന്നത്. ഷോറൂമിന്റെ ചുമതലക്കാരൻ കുട്ടനാട് കാവാലം സ്വദേശി അമർ കുമാർ ഉല്ലാസ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി സുബിൻ കേസെടുക്കുന്നതിനു തൊട്ടുമുമ്പായി സ്ഥലത്തുനിന്ന് പോയിട്ടുള്ളതാണ്. മൂന്നാം പ്രതി അജയ് ഷിംലയിൽ ടൂർ പോയിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരാണ് കഞ്ചാവ് വില്പനയിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുള്ളത്.
ആരംഭിച്ചിട്ട് രണ്ടുമാസം മാത്രമായ ഭാരത് മോട്ടേഴ്സ് എന്ന യമഹ ഷോറൂമിൽ രാത്രി വൈകിയും ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നതും യുവാക്കൾ വന്നു പോകുന്നതുമാണ് പരിസരവാസികളിൽ സംശയം ഉളവാക്കിയത്. NDPS സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട നമ്പറുകളിൽ പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രവീൺ സി പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ A S, സിവില് എക്സെെസ് ഓഫീസർമാരായ ഷിജു K , അമൽ ദേവ്, ഡ്രൈവർ റോഷി വർഗീസ് എന്നിവരുമുണ്ടായിരുന്നു.
ചങ്ങനാശ്ശേരി കോട്ടയം MC റോഡിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന ഭാരത് മോട്ടോർസ് എന്ന യമഹ ഷോറൂമിൽ വില്പനയ്ക്കായി വച്ചിരുന്ന...
Posted by Kerala Excise on Monday, 26 September 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |