SignIn
Kerala Kaumudi Online
Thursday, 19 September 2024 5.31 AM IST

അടുക്കളയ്ക്ക് ഒരിക്കലും ഈ നിറത്തിലുള്ള പെയിന്റ് നൽകരുത്; വീട്ടിൽ സമാധാനം കിട്ടണമെങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

Increase Font Size Decrease Font Size Print Page
vasthu

ഒരു വീട്ടിലെ ഊർജത്തിന്റെ ഉത്ഭവ സ്ഥാനം അടുക്കളയാണെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് അടുക്കളയ്ക്കാണ്. അടുക്കളയിലെ ഓരോ വസ്തുക്കളും വയ്ക്കേണ്ട സ്ഥാനത്ത് വച്ചുകഴിഞ്ഞാൽ വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമെന്നും വാസ്തു ശാസ്ത്രത്തിൽ പറയുന്നു. മാത്രമല്ല, അടുക്കള ശരിയായ ദിശയിലല്ലെങ്കിൽ വീട്ടിൽ പോസിറ്റിവിറ്റിയും കുടുംബത്തിൽ പുരോഗതിയും ഉണ്ടാകില്ല. അതിനാൽ അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ദിശ

വീട്ടിൽ അടുക്കളയുടെ സ്ഥാനം തെക്ക്- കിഴക്ക് ദിശയിലായിരിക്കണം എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. അതിന് കഴി‌ഞ്ഞില്ലെങ്കിൽ പടിഞ്ഞാറ് ദിശയിലും ഉണ്ടാക്കാവുന്നതാണ്. എന്നാൽ ഒരിക്കലും വടക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് ദിശകളിൽ അടുക്കള നിർമ്മിക്കാൻ പാടില്ല. ഇത് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു.

അടുപ്പ്

വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ വടക്ക്-കിഴക്ക് ദിശയിൽ വേണം അടുപ്പ് വയ്ക്കാൻ. ഭക്ഷണം പാചകം ചെയ്യുന്നയാൾ കിഴക്കോട്ട് നിൽക്കുന്ന രീതിയിലാവണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ പോസിറ്റീവ് ഊർജം വർദ്ധിക്കും.

നിറം

അടുക്കളയിൽ ജനാല വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും അടുക്കളയ്ക്ക് കറുത്ത നിറത്തിലുള്ള പെയിന്റ് നൽകരുത്. മഞ്ഞ, റോസ്, കാപ്പി, പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ അടുക്കളയ്ക്കായി തിരഞ്ഞെടുക്കാം. ഈ നിറങ്ങൾ വീട്ടിൽ പോസിറ്റീവ് ഊർജം നിലനിർത്തുന്നതിന് സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VASTHU, VASTHU TIPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.