പുനലൂർ: പുനലൂരിലും കരുകോണിലും കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. പുനലൂർ ശിവൻകോവിൽ ഷഹനാസ് മൻസിലിൽ ഷാനവാസ്,ആരംപുന്ന തസ്ലീമ മൻസിലിൽ ഷെറീഫ്(40) എന്നിവരെയാണ് പിടികൂടിയത്. ഷാനവാസ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 20 പൊതിയും ഷെറീഫിന്റെ കൈയിൽ നിന്ന് 20ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പുനലൂർ എക്സൈസ് സി.ഐ കെ.സുദേവന് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് സ്പെഷ്യൽ ഷാഡോ ടീമിന്റെ നേതൃത്വത്തിൽ പുനലൂർ തൂക്ക് പാലത്തിന് സമീപത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന ഷാനവാസിനെയും കരുകോൺ ഭഗത്ത് നിന്ന് ഷെറീഫിനെയും പിടികൂടുകയായിരുന്നു. സ്കൂൾ,കോളേജുകൾ കേന്ദ്രീകരിച്ച് ഷാനവാസ് കച്ചവടങ്ങൾ നടത്താൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ ഷാഡോ ടീം നിരീക്ഷിച്ച് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്. സി.ഇ.ഓമാരായ അനീഷ് അർക്കജ്,അരുൺകുമാർ, ഹരിലാൽ, രജീഷ് ലാൽ, പ്രവന്റീവ് ഓഫീസർ പ്രദീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |