ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല ലഹരി വിരുദ്ധ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. ബിനുകുമാർ, അസി. എക്സൈസ് കമ്മിഷണർ എസ്. സജീവ് എന്നിവർ പദ്ധതി വിശദീകരിച്ചു.
ഒക്ടോബർ രണ്ട് മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വരെയാണ് ലഹരി വിരുദ്ധ പരിപാടികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയും ജില്ലാ കളക്ടർ കോ -ഓർഡിനേറ്ററുമായ സമിതിയാണ് രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |