ചേർത്തല : ആർട്ടിസ്റ്റ് എൻ.ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആർട്ടിസ്റ്റ് എൻ.ഗോപാലകൃഷ്ണന്റെ ചരമവാർഷികവും,പ്രതിഭാപുരസ്കാര സമർപ്പണവും ചിത്രപ്രദർശനവും നടത്തി. ഗീതാ സ്കൂൾ ഒഫ് ആർട്സിൽ നടന്ന സമ്മേളനം മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
മന്ത്റിയിൽ നിന്ന് പ്രൊഫ.കെ.എൻ.എസ് വർമ്മ പ്രതിഭാപുരസ്കാരം ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,ആർട്ടിസ്റ്റ് പി.ജി.ഗോപകുമാർ, പൂച്ചാക്കൽ ഷാഹുൽ, മാലൂർ ശ്രീധരൻ, കെ.സി.ചക്രപാണി, ഷാജി മഞ്ജരി, എൻ.സദാനന്ദൻ,ഷാജിമോൻ ക്ലാസിക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |