തിരുവനന്തപുരം: കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നായ പിടിത്തത്തിൽ (ഡോഗ് കാച്ചിംഗ്) ട്രെയിനിംഗ് നടത്തി. കുടുംബശ്രീയിലെ പതിനൊന്ന് പേർക്കാണ് ഡോഗ് ക്യാച്ചിംഗ്, ആനിമൽ വെൽഫെയർ ആക്ട് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകിയത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ കുത്തിവയ്പ്പുകൾ പൂർത്തിയാക്കിയ ഈ പരിശീലനാർത്ഥികളുടെ സേവനം തെരുവുനായ്ക്കളെ പിടിക്കുന്നതിനായി പ്രയോജനപ്പെടുത്തും. ജില്ലാ കുടുംബശ്രീ മിഷനിൽ നിന്ന് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുത്ത ലിസ്റ്റിലുള്ളവർക്ക് വരും ദിവസങ്ങളിലും മൃഗസംരക്ഷണ വകുപ്പ് പരിശീലനം തുടരും.പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എൽ.എം.ടി.സി പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ഡോ.റെയ്നി ജോസഫ് ,ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി.എം.ബീന ബീവി എന്നിവർ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |