എയർ ഹോസ്റ്റസുകൾ എപ്പോഴും ഒന്നിൽ കൂടുതൽ ലഗേജുകൾ കൈയിൽ കരുതും, എന്തിനെന്ന് അറിയുമോ? ഓരോ നഗരത്തിലേക്കു പറന്നിറങ്ങുമ്പോഴും കൈയിൽ കരുതേണ്ടുന്ന നിരവധി കാര്യങ്ങൾ ഈ സ്യൂട്ട് കേസുകളിൽ അവർ സൂക്ഷിക്കും. കാരി ഓൺ ലഗേജ് എന്നാണ് ഇത്തരം സ്യൂട്ട് കേസുകളെ വിളിക്കുക.
യാത്രക്കാർക്ക് മുന്നിൽ ഏറ്റവും ഹൈജീനിക് ആയി എത്തുക എന്ന ലക്ഷ്യത്തോടെ കരുതുന്ന നിരവധി കാര്യങ്ങൾ എയർ ഹോസ്റ്റസുകൾ ലഗ്ഗേജിൽ കരുതും. ഓരോ രാജ്യത്തെ കാലാവസ്ഥയ്ക്കും അനുയോജ്യമായ വസ്ത്രങ്ങൾ കൈയിൽ കരുതേണ്ടതുണ്ടിവർക്ക്. ഉദാഹരണത്തിന് അതി ശൈത്യമേഖലാ രാജ്യങ്ങളിലേക്കെത്തുമ്പോൾ വിന്റർ ജാക്കറുകൾ അടക്കമുള്ളവ ഒപ്പമുണ്ടാകണം. അതിനോടൊപ്പം പാസ്പോർട്ട്, മറ്റു അനുബന്ധ രേഖകൾ തുടങ്ങിയവയും സദാ സൂക്ഷിക്കുവാൻ ഇവർ പ്രതിജ്ഞാബദ്ധരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |