SignIn
Kerala Kaumudi Online
Friday, 26 April 2024 8.01 AM IST

പെട്രോൾ വിലയ്ക്ക്  തീ പിടിക്കുമ്പോൾ പമ്പുകളിൽ നിന്ന് ഫ്രീയായി അടിക്കാനൊരു വഴിയുണ്ട്, വാഹനത്തിൽ കരുതേണ്ടത് ഫോൺ നമ്പർ കുറിച്ച പേപ്പർ തുണ്ടുകൾ മാത്രം

petrol-

ഇന്ധനവില കുത്തനെ ഉയർന്ന് നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സ്ഥിര വരുമാനക്കാർക്കാണ് ഇന്ധന വിലയിലെ വർദ്ധനവ് ഏറെ പ്രയാസമുണ്ടാക്കുക. പെട്രോളടിക്കാൻ ജോലിക്ക് പോകേണ്ട അവസ്ഥയിലാണ് അവർ. എന്നാൽ ഇന്ത്യൻ ഓയിൽ പമ്പുകളിൽ അൽപ്പം ശ്രദ്ധിച്ചാൽ ഫ്രീയായി ഇന്ധനം ലഭിക്കാൻ അവസരമുണ്ട്. നാം പെട്രോളടിക്കുമ്പോൾ ലഭിക്കുന്ന പോയിന്റുകളിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. രവി മോഹൻ കെ ആർ എന്നയാളാണ് സൗജന്യമായി പെട്രോൾ നേടുന്നതിനെ കുറിച്ചുള്ള തന്റെ അനുഭവം മറ്റുള്ളവർക്കായി പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'IOC മാജിക്‌'

വിലയെത്രകയറിയാലും നമ്മൾക്കെല്ലാം ആവശ്യമായ വസ്തുവാണ് പെട്രോളും ഡീസലും.

ഇന്ധന വിലയുടെ കയറ്റം സ്ഥിരവരുമാനക്കാർക്കും നിശ്ചിത വരുമാനക്കാർക്കും ഉത്കണ്ഠയാണ്.

എന്നാൽ ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചാൽ നമുക്ക് സൗജന്യമായി ഇന്ധനം കിട്ടുമെന്ന് എത്രപേർക്കറിയാം? ഓരോ പ്രാവശ്യവും ഇന്ധനം നിറക്കുമ്പോൾ നമ്മുടെ മൊബൈൽ നമ്പർ ജോലിക്കാരെ എൽപിച്ചിട്ട് "പോയിന്റ് ആഡ് ചെയ്യണം" എന്ന് മാത്രം പറഞ്ഞാൽ മതി. ഒരു കിലോമീറ്റർ ദൂരം പോകുന്നതിനു മുൻപ് നമ്മുടെ ഫോണിലേക്ക് മെസ്സേജ് വരും. (എനിക്ക് വന്ന മെസ്സേജ് കാണുക)

വെള്ളപേപ്പറിൽ നമ്മുടെ ഫോൺ നമ്പർ എഴുതിയ കൊച്ചു പേപ്പർ തുണ്ടുകൾ വാഹനത്തിൽ കരുതിയാൽ ഇന്ധനം നിറച്ചുകഴിഞ്ഞാൽ ഉടനെ അത് കൊടുത്തിട്ട് പെട്ടെന്ന് സ്ഥലം വിടാം, അല്ലെങ്കിൽ ജോലിക്കാർ നമ്പർ കുറിച്ചെടുക്കുന്നവരെ വെയിറ്റ് ചെയ്യേണ്ടിവരും.

ഒരു മാസം 12,000 രൂപയ്ക്ക് വരെയുള്ള പോയിന്റ് നേടാനേ കഴിയൂ എന്ന പരിധിയുണ്ട്. ഏകദേശം 334 പോയിന്റ് ആവുമ്പോൾ ഇപ്പോഴത്തെ വിലക്ക് 100 രൂപക്കുള്ള ഇന്ധനം തികച്ചും സൗജന്യമായി നിറയ്ക്കാം. പോയിന്റ് റെഡീം ചെയ്യുന്നതിന് മുൻപ് ജോലിക്കാരോട് "പോയിന്റ് റെഡീം ചെയ്യണം" എന്ന് പറയണം. കൃത്യം റെഡീം ചെയ്ത പോയിന്റിനുള്ള തുകക്ക് ഇന്ധനം സൗജന്യമായി നിറയ്ക്കാം.

ഞാൻ ഈയടുത്ത സമയം 994 രൂപയ്ക്കുള്ള പെട്രോൾ ആണ് റെഡീം ചെയ്ത് ഫ്രീ ആയി നേടിയത്. നിങ്ങൾക്കും ഈ മാജിക്കിൽ പങ്കാളിയാവാം. ആയിരം രൂപക്ക് പെട്രോൾ അടിച്ചാൽ ഒരു കുപ്പി വെള്ളം ഫ്രീവാങ്ങി സന്തോഷമായി പോകുന്ന നമ്മൾ ഈ ജാക്പോറ്റ് എന്തുകൊണ്ട് നേടാതിരിക്കണം?

ഇനിമുതൽ തൊട്ടടുത്ത ഏതെങ്കിലും IOC പമ്പിൽ കയറുക ഇന്ധനം നിറയ്ക്കുക, ഫോൺ നമ്പർ കൊടുക്കുക, ഫ്രീ പെട്രോൾ നേടുക.

"IndianOil One" എന്ന ആപ്പ് ഡൌൺലോഡ് ചെയ്താൽ indane LPG വാങ്ങുന്നതും പോയിന്റ് add ചെയ്യാനായി ഉൾപ്പെടുത്തുന്നതുൾപ്പടെയുള്ള നിരവധി IOC കാര്യങ്ങൾക്കും ഉപയോഗിക്കാം.

കെ ആർ രവി മോഹൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, PETROL, PRICE, PETROL PRICE, IOC, PETROLPUMP, PETROL PUMP LOCATOR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.