അയോദ്ധ്യ: ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ 93-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അവരുടെ പേരിൽ അയോദ്ധ്യയിൽ നിർമ്മിച്ച പാർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയുടെ പങ്കെടുത്തു. 7.9 കോടി രൂപ ചെലവിലാണ് സരയൂ നദീ തീരത്ത് പാർക്ക് നിർമ്മിച്ചത്. ഒപ്പം 40 അടി നീളവും 12 മീറ്റർ ഉയരവുമുള്ള വീണയും സ്ഥാപിച്ചു. 14 ടണ്ണാണ് വീണയുടെ ഭാരം. ലതാ മങ്കേഷ്കറിന്റെ ജന്മവാർഷികത്തിൽ അവർ ചെയ്ത ഒരുപാട് കാര്യങ്ങൾ താൻ ഓർക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |