മാന്നാർ : മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാവേലിക്കര അറുനൂറ്റിമംഗലം ശാലേം കാരുണ്യ ഭവനിൽ വിദ്യാർത്ഥികൾ പൊതിച്ചോറുകൾ വിതരണം ചെയ്തു. എൻ.എസ്.എസ് യൂണിറ്റിന്റെ പാഥേയം പരിപാടിയുടെ ഭാഗമായി ഭവനങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ കൊണ്ടുവന്ന പൊതിച്ചോറുകളാണ് കാരുണ്യ ഭവനിൽ എത്തിച്ച് വിതരണം ചെയ്തത്. ചടങ്ങിൽ പ്രിൻസിപ്പൽ വി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.കോശി മാത്യു, തോമസ് ചാക്കോ, കെ.ആർ.പ്രദീപ് കുമാർ, പ്രോഗ്രാം ഓഫീസർ രേഖാ രാജൻ, വോളണ്ടിയർ ലീഡർ ആഷ്നാ എബ്രഹാം എന്നിവർ സംസാരിച്ചു.