SignIn
Kerala Kaumudi Online
Friday, 26 April 2024 2.26 PM IST

ശവക്കോട്ടപ്പാലം നവീകരണം , അപ്രോച്ച് റോഡ് നി​ർമ്മാണം നാളെമുതൽ

s
ശവക്കോട്ടപ്പാലം

ആലപ്പുഴ: ശവക്കോട്ടപ്പാലം നവീകരണത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും. റോഡിനായി കെ.എസ്.ഇ.ബിയിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്തിനും മതിലിനുമുള്ള നഷ്ടപരിഹാര തുകയായ 42 ലക്ഷം രൂപ കഴിഞ്ഞദിവസം കിഫ്ബിയുടെ സ്ഥലം ഏറ്റെടുക്കൽ വിഭാഗം കൈമാറി.

നാളെ ഈ ഭാഗത്തെ മരങ്ങൾ മുറിച്ചു തുടങ്ങും. മരം മുറി പൂർത്തിയായാൽ അടുത്ത ദിവസം മതിലും കെട്ടിടങ്ങളും പൊളിച്ചു നീക്കും. രണ്ട് പാലത്തിന്റെയും ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 28.14 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. ഇതിലുള്ള 17 കെട്ടിടങ്ങൾ പൊളിച്ചു നീക്കി. പാലത്തിന്റെ തെക്കേക്കരയിലുള്ള ഒരു കടമുറിയുടെ ഉടമയും കച്ചവടക്കാരനും തമ്മിലുള്ള തർക്കം കോടതിയിലായതിനാൽ ഈ കെട്ടിടം പൊളിക്കൽ നീളുകയാണ്. കേസിൽ പൊതുമരാമത്ത് വകുപ്പ് കക്ഷി ചേർന്നു.

കൊമ്മാടിപ്പാലത്തിലെ സ്‌ളാബിന്റെ കോൺക്രീറ്റിംഗ് പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ അപ്രോച്ച് റോഡുകളുടെ ടാറിംഗ് ജോലി പൂർത്തിയാകും. കൊമ്മാടിപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഫില്ലിംഗ് ജോലികൾ പൂർത്തിയാവാനുണ്ട്. ഇരു പാലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡിന്റെ എ-എസ് കാനാൽ ഭാഗത്ത് മൂന്ന് വീതം വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിനായിൽ കിഫ്ബിയുടെ ഇ.എസ്.ടി സെൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. കൊമ്മാടിപ്പാലത്തിന്റെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂർത്തിയായ ശേഷം 3.5 മീറ്റർ വീതിയിൽ സ്ളാബ് നിർമ്മിക്കും. തുടർന്നാണ് ടാറിംഗ്. ശവക്കോട്ടപ്പാലത്തിന്റെ വടക്കേ കരയിലെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തീകരിച്ചാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

# തൊഴിലാളി ക്ഷാമം

ഇരുപാലങ്ങളുടെയും നിർമ്മാണം ഏറ്റെടുത്ത കരാറുകാരന്റെ തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. ഇവർ നാട്ടിൽ പോയി മടങ്ങിവരാനുള്ള കാലതാമസമാണ് നിർമ്മാണം ഇഴയാനുള്ള മറ്റൊരുകാരണം. ഒരമാസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം.

ശവക്കോട്ടപ്പാലം

26 മീറ്റർ നീളം, 12 മീറ്റർ വീതി

കൊമ്മാടി പാലം

29 മീറ്റർ നീളം, 14 മീറ്റർ വീതി

ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടങ്ങളിൽ ഒന്നൊഴികെ മറ്റുള്ളവ പൊളിച്ചു നീക്കിത്തുടങ്ങി. കെ.എസ്.ഇ.ബിയുടെ നഷ്ടപരിഹാരത്തുക നൽകിയതിനെ തുടർന്ന് നാളെ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിക്കും. തൊഴിലാളി ക്ഷാമമാണ് പ്രധാന തടസം

അസി. എൻജിനീയർ, കേരള റോഡ് ഫണ്ട് ബോർഡ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.