ആലപ്പുഴ: ആർ.എസ്.പി ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും പാതിരപ്പള്ളി എയ്ഞ്ചൽ കിംഗ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് മൂന്നിന് വിളംബരറാലി, അഞ്ചിന് സ്വാഗതസംഘം ചെയർമാൻ പി. രാമചന്ദ്രൻ പതാക ഉയർത്തും. രണ്ടിന് രാവിലെ 9.30ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന. 10ന് പ്രതിനിധിസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻ പി. രാമചന്ദ്രൻ, കൺവീനർ അഡ്വ.കെ. സണ്ണിക്കുട്ടി, ഷാമോൻ സിദ്ധിഖ്, ആർ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |