എരുമപ്പെട്ടി: ട്രാക്ടറിന്റെ ഇരുമ്പ് ചക്രങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കറുകപുത്തൂർ അകിലാണം നാറാംകുന്നത്ത് മുഹമ്മദ് അൻഷാദിനെ(26) ആണ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി കരിയന്നൂർ പാടശേഖരത്തിന് സമീപം നിറുത്തിയിട്ടിരുന്ന ട്രാക്ടറിന്റെ രണ്ട് ഗെയ്ജ് വീലുകളാണ് ഇയാൾ മോഷ്ടിച്ച് കൊണ്ടുപോയത്.
പരാതി ലഭിച്ചതിനെത്തുടർന്ന് എസ്.ഐ: ടി.എസ്. അനുരാജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നെല്ലുവായിലുള്ള ഗുഡ്സ് വാഹനത്തിലാണ് ചക്രങ്ങൾ കയറ്റി കൊണ്ടുപോയതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഞാങ്ങാട്ടിരിയുള്ള ആക്രിക്കടയിൽ വീലുകൾ വിൽപ്പന നടത്തിയതായി പ്രതി അറിയിച്ചു.
ഇതേത്തുടർന്ന് എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മുറിച്ച് കഷ്ണങ്ങളാക്കിയ നിലയിൽ ചക്ര ഭാഗങ്ങൾ കണ്ടെടുത്തു. എ.എസ്.ഐ: ജയൻ, സി.പി.ഒ: കെ. സഗുൺ, സുഗതൻ കെ.വി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |