ആലപ്പുഴ: മണ്ണഞ്ചേരി തമ്പകച്ചുവട് ഗവ. യു.പി സ്കൂളിലെ 14 കുട്ടികളെ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണഞ്ചേരിയലെ സ്വകാര്യ ആശുപത്രിയിൽ എട്ടുപേരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആറുപേരെയുമാണ് പ്രവേശിപ്പിച്ചത്.
ആരുടെയും നില മോശമല്ല. ഇന്നലെ വൈകിട്ട് കുട്ടികൾ വീട്ടിൽ എത്തിയ ശേഷമാണ് ഛർദ്ദിച്ചത്. ചോർ, മോരുകറി, കടല, മാങ്ങാക്കറി എന്നിവയാണ് സ്കൂളിൽ ഉച്ചഭക്ഷണമായി കുട്ടികൾക്ക് നൽകിയത്. ഭക്ഷ്യവിഷബാധയാണോ കാരണമെന്ന് വ്യക്തമല്ല. എൽ.കെ.ജി മുതൽ ഏഴാം ക്ലാസുവരെ 1070 ഓളം കുട്ടികളാണ് ഇവിടെയുള്ളത്. ഭൂരിഭാഗം പേരും സ്കൂളിലെ ഉച്ചഭക്ഷണമാണ് കഴിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |