ചേർത്തല : സംസ്ഥാന സഹകരണയൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ ബാച്ചിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് നടക്കും.ചേർത്തല കോ ഓപ്പറേറ്റിവ് ടെയിനിംഗ് കോളേജിൽ ഇന്ന് രാവിലെ 10 മുതൽ 12.30 വരെയാണ് അഡ്മിഷൻ. കേരള സർവകലാശാലയുടെയും,എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്,മാർക്കറ്റിംഗ്,ഹ്യൂമൻ റിസോഴ്സ്,ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രീതർക്കും,ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾക്കും സീറ്റ് സംവരണമുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, വിശദവിവരങ്ങൾക്ക് 9446835303,8547618290, www.klkma.ac.in .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |