അമ്പലപ്പുഴ: സി .ഐ. ടി. യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മാദ്ധ്യമ സെമിനാർ സി.പി. എം കേന്ദ്ര കമ്മിറ്റിയംഗം സി .എസ്. സുജാത ഉദ്ഘാടനം ചെയ്തു. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങളെക്കുനേരെ കണ്ണടക്കുന്ന മാദ്ധ്യമങ്ങൾ സർക്കാരിനെ അകാരണമായി വിമർശിക്കുകയാണെന്ന് അവർ പറഞ്ഞു. പുന്നപ്ര ശ്രീദേവി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച് .സലാം എം.എൽ.എ അദ്ധ്യക്ഷനായി. മാദ്ധ്യമ പ്രവർത്തകൻ ഡോ.അരുൺ കുമാർ വിഷയാവതരണം നടത്തി. മാദ്ധ്യമ പ്രവർത്തകൻ ശരത് ചന്ദ്രൻ,വി.കെ.ബൈജു, സി.ഷാംജി, ജെ.ജയകുമാർ എന്നിവർ സംസാരിച്ചു. എ. ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |