SignIn
Kerala Kaumudi Online
Saturday, 27 April 2024 9.11 AM IST

എന്നിൽ നിന്നും ബീനയിൽ നിന്നും ഒരിക്കലും നിങ്ങൾ കേൾക്കാനാഗ്രഹിക്കാത്ത ഒരു ടൈറ്റിലായിരുന്നു അത്, വീഡിയോ കണ്ട് അവൾ വിളിച്ചപ്പോൾ ഇങ്ങനെയാണ് സംസാരിച്ചത്; മാപ്പ് പറഞ്ഞ് മനോജ്

manoj-kumar

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മനോജ് കുമാറും ബീന അന്റണിയും. രണ്ട് ദിവസം മുമ്പ് 'ഭാര്യ ഇട്ടിട്ടുപോയി' എന്ന അടിക്കുറിപ്പോടെ മനോജ് ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ സീരിയലിൽ ഭാര്യയായി അഭിനയിക്കുന്ന നടിക്ക് പകരം രശ്മി സോമൻ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാര്യമായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

വീഡിയോയുടെ ക്യാപ്ഷൻ കണ്ടപ്പോൾ പലരും കരുതിയത് മനോജും ബീനയും വേർപിരിഞ്ഞെന്നാണ്. വീഡിയോ കണ്ടപ്പോഴാണ് പ്രേക്ഷകർക്ക് കാര്യം മനസിലായത്. ഇതോടെ മനോജിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ അത്തരത്തിലൊരു ക്യാപ്ഷൻ ഇട്ടതിന് ഭാര്യയോടും പരിഭവം പറഞ്ഞവരോടുമൊക്കെ മാപ്പ് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മനോജ്.


'തെറി പറഞ്ഞവരോടും പരിഭവം പറഞ്ഞവരോടും എന്റെ ഭാര്യയോടും മാപ്പ്. ഞാൻ ഒരു വീഡിയോ ഇട്ടിട്ട് ആദ്യമായിട്ടാണ് എന്നെ വിമർശിച്ചുകൊണ്ടുള്ള കമന്റ് വന്നിരിക്കുന്നത്. വളരെയധികം വിഷമമുണ്ട്. എനിക്കാരോടും പരിഭവമില്ല. ഒരിക്കലും നിങ്ങൾ കേൾക്കാനാഗ്രഹിക്കാത്ത, കാണാനാഗ്രഹിക്കാത്ത ഒരു ടൈറ്റിൽ ആണത്... എന്നിൽ നിന്നും ബീനയിൽ നിന്നും. ഞങ്ങളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവർക്ക് അത് ഷോക്കായി. എന്റെ ഇന്നസെൻസ് ഞാൻ പറഞ്ഞോട്ടെ...

പല രീതിയിൽ കൂടിയാണ് എന്നെ വിമർശിക്കുന്നത്. പൈസ ഉണ്ടാക്കാൻ വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കുന്നെന്നും റീച്ച് കിട്ടാൻ എന്ത് തോന്നിവാസവും കാണിക്കുന്നുവെന്നൊക്കെ.എന്താ കാര്യം എന്നുവച്ചാൽ സീരിയലിൽ ടൈറ്റിൽ കഥാപാത്രം ചെയ്യുന്നയാൾ മാറുന്നൊരു സാഹചര്യമുണ്ടായപ്പോൾ ഇതിന്റെ സംവിധായകന് ടെൻഷൻ ഉണ്ടായിരുന്നു.

ഞങ്ങൾ തമ്മിലുള്ളൊരു അടുപ്പമൊക്കെ വച്ച് മനോജേട്ടന്റെ പേജിലൂടെ കഥാപാത്രം മാറുന്ന കാര്യം പറയണമെന്നൊക്കെ പറഞ്ഞു. അങ്ങനെ ആലോചിച്ചപ്പോൾ വന്ന ടൈറ്റിലാണിത്. അങ്ങനെ വരുമ്പോൾ റീച്ച് കിട്ടും. ഈ രീതിയിലൊരു ടൈറ്റിൽ കൊടുത്താൽ ആളുകൾ അതിൽ കേറിക്കോളുമെന്ന പൊട്ടബുദ്ധിക്ക് തോന്നിയതാണ്. വീഡിയോയിൽ രണ്ട് മിനിട്ട് കഴിഞ്ഞപ്പോഴേക്ക് കാര്യം പറഞ്ഞു.


സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത് സീരിയലിന്റെ നായിക മാറി, നിങ്ങൾ ഇത് ഏറ്റെടുക്കണമെന്നൊക്കെയാണ്. അല്ലാതെ ഇതിൽ വേറെ ദുരുദ്ദേശവും ഇല്ല. ഭാര്യയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അവൾ വേറെ ലോക്കേഷനിലായിരുന്നു. ഷൂട്ടിന്റെ ഇടയ്ക്ക് എന്നെ വിളിച്ച് എന്തൊന്നാ മനു അങ്ങനെയിട്ടത്, ഞാൻ അങ്ങനെ ഇട്ടാൽ മനുവിന് സഹിക്കുമോ എന്നൊക്കെ ചോദിച്ചു. അവൾക്ക് വല്ലാതെ ഫീലായി.'- അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANOJ KUMAR, BEENA ANTONY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.