SignIn
Kerala Kaumudi Online
Friday, 26 April 2024 1.55 PM IST

വിശപ്പ് മാറിയിട്ടും ചില ഭക്ഷണങ്ങൾ പിന്നെയും കഴിക്കാൻ തോന്നാറുണ്ടോ? ഇത് കൊതിയല്ല രോഗമാണ്, തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ ആപത്ത്

food

ജീവൻ നിലനിർത്താനാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത് . എന്നാൽ ഭക്ഷണം കഴിക്കുക എന്നത് അതിരു കടന്നാൽ ശരീരത്തിന് അത് വലിയ ദോഷം ഉണ്ടാക്കുമെന്ന് എല്ലാവർക്കുമറിയാം. അത്തരത്തിൽ ഒന്നാണ് ബ്രിഞ്ച് ഈറ്റിംഗ് ഡിസോഡർ എന്ന അമിത ഭക്ഷണ ആസക്തി . അളവിൽ അധികമായി ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിക്കുന്നത് നിർത്താൻ കഴിയില്ലെന്ന് തോന്നുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണിത്. ഭക്ഷണവുമായി മാത്രമല്ല മറിച്ച്‌ ശാരീരീകവവും മാനസികവുമായ പ്രശ്‌നങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഈ അവസ്ഥ ഒരുപോലെ ഉണ്ടാകുന്നതാണ്.

ചില സമയങ്ങളിൽ നമ്മൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. ചിലർക്ക് എത്ര ഭക്ഷണം കഴിച്ചാലും മതിയായില്ല എന്ന് തോന്നുന്നത് ബ്രിഞ്ച് ഈറ്റിംഗ് ഡിസോഡറിന്റെ പ്രധാന ലക്ഷണമാണ്.

ലക്ഷണങ്ങൾ

1. ഭക്ഷണം കൃത്യസമയത്ത് കിട്ടിയില്ലെങ്കിൽ വിഷാദം, വെറുപ്പ്, അസ്വസ്ഥത എന്നിവ തോന്നുന്നതും ഒരുപാട് ഭക്ഷണം കഴിക്കുമ്പോൾ കുറ്റബോധം അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷമമാണ്.

2. വയറിന് ബുദ്ധിമുട്ടനുഭവപ്പെട്ടിട്ടും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക.

3. രഹസ്യമായി ഭക്ഷണം കഴിക്കുക.
4. കൃത്യനിഷ്ഠയില്ലാതെ അമിതമായി ഭക്ഷണം കഴിക്കുക.

5. ഭക്ഷണരീതി നിയന്ത്രണാതീതമാണെന്ന തോന്നൽ ഉണ്ടാകുന്നത്.
6. വയറു നിറഞ്ഞിട്ടും വിശപ്പില്ലാതെയും ഭക്ഷണം കഴിക്കുന്നത്.

7. അമിതമായി വേഗത്തിൽ ഭക്ഷണം കഴിക്കുന്നത്.

ശരീരഭാരം കുറയ്ക്കാനായി പട്ടിണി കിടക്കുന്ന് അമിതമായി തടി കുറയുന്ന അനോറെക്സിയ നെർവോസയും എന്ന രോഗവും. ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാൻ കഴിയാത്ത ബുളീമിയ നെർവോസ എന്ന രോഗവും ബ്രിഞ്ച് ഈറ്റിംഗ് ഡിസോഡറുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

പരിഹാരങ്ങൾ

ഈ രോഗത്തിന് കൃത്യമായ ചികിത്സ ഇല്ലെങ്കിലും ഡോക്ടറുടെ സഹായം തേടുന്നതും കൗൺസിലിംഗ് എടുക്കുന്നതും നല്ലതാണ്. കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ഈ അവസ്ഥ നേരത്തേ മനസിലാക്കി പരിഹാരം കണ്ടെത്തുന്നത് ആരോഗ്യം നിലനിർത്താൻ ഏറെ നല്ലതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, FOOD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.