SignIn
Kerala Kaumudi Online
Friday, 26 April 2024 8.29 PM IST

കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകൻ, അദ്ദേഹവുമായി ഉണ്ടായിരുന്നത് ദീർഘകാലമായുള്ള സഹോദരബന്ധം; ഓർമകൾ പങ്കുവച്ച് യൂസഫലി

yusufali

അബുദാബി: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരിയെന്ന് യൂസഫലി അനുസ്മരിച്ചു.

'ദീർഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്തുവച്ച് സംസാരിച്ചത് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പൊലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഞാൻ ഓർക്കുന്നു.

പാർട്ടി സെക്രട്ടറി, മന്ത്രി, നിയമസഭാ സമാജികൻ,പ്രതിപക്ഷ ഉപനേതാവ് എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനം ഏറെ ശ്രദ്ധേയമായിരുന്നു. കോടിയേരിയുടെ മരണവാർത്ത ഏറെ ദു:ഖത്തോടെയും വേദനയോടെയുമാണ് ഞാൻ കേട്ടത്.'-അനുശോചന കുറിപ്പിൽ യൂസഫലി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KODIYERI BALAKRISHNAN, MA YUSUFF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.