SignIn
Kerala Kaumudi Online
Thursday, 19 September 2024 3.22 AM IST

രണ്ട് മാസം നിവിന് മൂന്ന് റിലീസ്

Increase Font Size Decrease Font Size Print Page

സാറ്റർഡേ നൈറ്റ് 14ന് പടവെട്ട് 29ന്

mm

നിവിൻ പോളിയുടെ മൂന്ന് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒരുമിക്കുന്ന സാറ്റർഡേ നൈറ്റ്, നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട്, രാജീവ് രവി ചിത്രം തുറമുഖം എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന നിവിൻ സിനിമകൾ. സെപ്തംബർ 30ന് റിലീസ് നിശ്ചയിച്ചിരുന്ന സാറ്റർഡേ നൈറ്റ് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ഒാണം റിലീസായി തീരുമാനിച്ച പടവെട്ട് പിന്നീട് റിലീസ് നീട്ടുകയായിരുന്നു. ഒക്ടോബർ 29ന് പടവെട്ട് തിയേറ്ററിൽ എത്തും. റിലീസ് അനിശ്ചിതത്വം തുടർച്ചയായി നേരിട്ട തുറമുഖം നവംബർ അവസാനം തിയേറ്ററിൽ എത്തുമെന്നാണ് വിവരം. അതിനാൽ രണ്ട് മാസം മൂന്ന് നിവിൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഫൺ എന്റർടെയ്നറായാണ് സാറ്റർഡേ നൈറ്റ് ഒരുങ്ങുന്നത്. ഏറെ നാളുകൾക്കുശേഷം നിവിൻ അജു കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം കൂടിയാണ്. സൈജു കുറുപ്പ്, സിജു വിത്സൺ, ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക ശ്രീനാഥ് എന്നിവരാണ് മറ്റു താരങ്ങൾ. പടവെട്ടിൽ അദിതി ബാലനാണ് നായിക. സണ്ണി വയ്ൻ, സുധീഷ്, എന്നിവരോ‌ടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. നിവിൻ പോളി എന്ന നടൻ വൻ പ്രതീക്ഷ പുലർത്തുന്ന ചിത്രമാണ് തുറമുഖം. രാജീവ് രവിയുടെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയാണ്. . 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. വൻ താരനിരയിലാണ് തുറമുഖം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.