തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, ആർ.സി.സി, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുളള ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റിൽ പരാതിയുണ്ടെങ്കിൽ ഇന്ന് രാവിലെ 10ന് മുമ്പ് ceekinfo.cee@kerala.gov.in ൽ ലഭിക്കണം.
പി.ജി ഡെന്റൽ ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ
തിരുവനന്തപുരം: ഗവൺമെന്റ്,സ്വകാര്യ,സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി ഡെന്റൽ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ 7ന് രാവിലെ 10വരെ www.cee.kerala.gov.inലൂടെ നടത്താമെന്ന് പ്രവേശനപരീക്ഷ കൺട്രോളർ അറിയിച്ചു. 10ന് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പോളി സ്പോട്ട് അഡ്മിഷൻ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ
തിരുവനന്തപുരം : സർക്കാർ/ എയ്ഡഡ്/ CAPE / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഇന്ന് മുതൽ 7 വരെ www.polyadmission.org bnse 'Spot Admission Registration' ലൂടെ നടത്താം. ഓരോ ജില്ലകളിലെയും നോഡൽ പോളിടെക്നിക് കോളേജുകളിൽ 10 മുതൽ 14 വരെ ആയിരിക്കും സ്പോട്ട് അഡ്മിഷൻ. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം സ്പോട്ട് അഡ്മിഷനു രജിസ്റ്റർ ചെയ്യാനാവൂ. മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് ജില്ലകൾ അധികമായി ചേർക്കാം. www.polyadmission.orgൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ ബന്ധപ്പെട്ട നോഡൽ പോളിടെക്നിക് കോളേജുകളിൽ ഹാജരാകണം. സ്പോട്ട് അഡ്മിഷൻ സമയത്ത് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാം. ലഭ്യമായ ഒഴിവുകൾ www.polyadmission.org യിലെ 'Vacancy position' ലിങ്ക് വഴി മനസ്സിലാക്കാം. രജിസ്റ്റർ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കില്ല.
സൗജന്യസംരംഭകത്വ പരിശീലനം
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ 50 വയസ്സിന് താഴെയുള്ള 25 യുവതീയുവാക്കൾക്ക് സ്റ്റൈപെൻഡോടെ 18 മുതൽ നവംബർ നാല് വരെ കളമശേരി കീഡ് കാമ്പസിൽ പരിശീലനം നൽകും. www.kied.infoൽ 10ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890 ,2550322,9605542061.
പ്രബന്ധ-പ്രസംഗ മത്സരങ്ങൾ
തിരുവനന്തപുരം: വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംസ്ഥാനതലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി 'വക്കം മൗലവിയുടെ മത-സാമൂഹിക പരിഷ്കരണ ആശയങ്ങളുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ പ്രബന്ധരചനാ മത്സരം നടത്തും. ഗ്രന്ഥസൂചിയോടു കൂടി എഴുതി തയ്യാറാക്കിയ പ്രബന്ധം 20 പുറം കവിയരുത്. പഠിക്കുന്ന കോളേജിലെ മേധാവി സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങൾ 20 നകം ചെയർമാൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, തിരുവനന്തപുരം 695 035 വിലാസത്തിൽ ലഭിക്കണം. പ്രസംഗ മത്സരത്തിന് 17 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 7500, 5000, 2500 രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകും. ഫോൺ : 0471 2304051.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |