SignIn
Kerala Kaumudi Online
Thursday, 19 September 2024 12.25 PM IST

പോഗോ ചാനലിന് വേണ്ടി നിർമിച്ച ചിത്രമാണോ? ആദിപുരുഷ് ടീസറിനെ വലിച്ചുകീറി ട്രോളൻമാർ

Increase Font Size Decrease Font Size Print Page
adipurush

ബാഹുബലിയ്ക്ക് ശേഷം വിജയ ചിത്രങ്ങൾ ഒന്നും തന്നെ ലഭിക്കാതിരുന്ന പ്രഭാസ് ആരാധകർ വലിയ പ്രതീക്ഷയോടെ തന്നെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ആദി പുരുഷ്. രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ പ്രഭാസ് ശ്രീരാമന്റെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്ന വാർത്ത പുറത്ത് വന്നത് മുതൽ ആരാധകർ ചിത്രത്തിനായി വലിയ പ്രതീക്ഷ തന്നെ വെച്ച് പുലർത്തിയിരുന്നു. എന്നാൽ ഇന്ന് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതോടെ ആ പ്രതീക്ഷകൾക്ക് വലിയ രീതിയിൽ തന്നെ കോട്ടം സംഭവിച്ചതായുള്ള വാർത്തകളാണ് പ്രചരിക്കുന്നത്,

പ്രഭാസും സെയ്‌ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര തന്നെയുള്ള ചിത്രത്തിന്റെ ടീസർ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയിൽ വെച്ചാണ് നടന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ ടീസറിനെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. 500 കോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രത്തിന്റെ മോശം വി എഫ് എക്സ് വർക്കുകളായിരുന്നു വിമർശനത്തിന് പ്രധാന കാരണം. പോഗോ ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പകർപ്പാവകാശം വിറ്റ് പോയത് എന്നതടക്കമുള്ള അടിക്കുറിപ്പുകളുമായാണ് പലരും ടീസറിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ടീസറിൽ മോശം വി എഫ് എക്സുള്ളത് എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചിട്ടുണ്ട്.ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിന് തയ്യാറാകുന്ന ആദിപുരുഷിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് ഓം റാവോത്ത് ആണ്. ഐമാക്സ് 3ഡി ഫോര്‍മാറ്റിൽ കണ്ട് ആസ്വദിക്കാവുന്ന തരത്തിൽ ടി സിരീസും റെട്രോഫൈല്‍സും സംയുക്തമായി നിർമിച്ചിരിക്കുന്ന ചിത്രം ജനുവരി 12-നാണ് തിയേറ്ററുകളിലെത്തുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRABAS, SAIF ALI KHAN, BOLLYWOOD, ADIPURUSH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.