SignIn
Kerala Kaumudi Online
Friday, 20 September 2024 12.41 AM IST

ഭക്ഷണ വിതരണ ക്രമക്കേട്: വെങ്ങോല പഞ്ചായത്തിനും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ അന്വേഷണം

Increase Font Size Decrease Font Size Print Page
crime


പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ ഭക്ഷണ വിതരണ ക്രമക്കേട് സി.പി. എം ബ്രാഞ്ച് സെക്രട്ടറിക്കും പഞ്ചായത്തിനുമെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. കൊവിഡ് കാലത്തു വെങ്ങോല പഞ്ചായത്തിന്റെ കീഴിലുളള കമ്മ്യൂണിറ്റി സെന്ററിലെ ആളുകൾക് ഭക്ഷണവും മറ്റും പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് പാത്തിപ്പാലം കുടുംബശ്രീ ജനകീയ ഹോട്ടലിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി കാണിച്ച് റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ സലിം റഹ്മത്താണ് രംഗത്തെത്തിയത്. ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം സലിം കൊടുത്ത അപേക്ഷയിൽ വെങ്ങോല പഞ്ചായത്തിന്റെ മറുപടിയാണ് വിവാദമായത്. ഭക്ഷണ വിതരണവുമായി ബന്ധപെട്ടു യതൊരു ബന്ധവും ഇല്ലാത്ത സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ പേരിൽ 17 ചെക്കുകൾ മുഖാന്തിരം 18,41,864 രൂപ കൈമാറിയതായി വെങ്ങോല പഞ്ചായത്തിന്റെ രേഖകളിൽ നിന്നും പുറത്താവുകയായിരുന്നു. സലീം മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി പി.പി. സൈതലവി അന്വേഷണത്തിന് ഉത്തരവിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.