ഹരിപ്പാട്: കുമാരപുരം നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു. കാട്ടിൽ മാർക്കറ്റ് കരിപുത്ര ജംഗ്ഷനിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ. സുധീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. വിനോദ് കുമാർ ഗാന്ധി സന്ദേശം നൽകി. എം. വിജയപ്പൻ, വിനോദ് വിശ്വനാഥൻ, തങ്കപ്പൻ മോഹനൻ, പുഷ്പവല്ലി, അനിൽ മുണ്ടപ്പള്ളി, ഹരികുമാർ, രമേശൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം യു. ഷാരോൺ സ്വാഗതവും വാർഡ് മെമ്പർ പ്രസന്ന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |