വൈക്കം. ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്രയും കല്പകശ്ശേരി, കണിച്ചേരി അങ്കണവാടികളും ചേർന്ന് ഗാന്ധി ജയന്തി ആഘോഷവും ലഹരി വിമുക്ത ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പർ കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസർ നമിത ലഹരിവിരുദ്ധ സന്ദേശം നൽകി. ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സൺ അഡ്വ.രമണൻ കടമ്പറ ക്ലാസ് നയിച്ചു. ഐ.സി.ഡി.എസ് സുപ്പർവൈസർ രമ്യ, അങ്കണവാടി വർക്കർമാരായ രമ്യാമോൾ, സീനാ കൃഷ്ണൻ ഹെൽപ്പർമാരായ സജിതാ ബാബു, ലീലാ മോഹനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |